കോട്ടയം : പള്ളത്ത് നിയന്ത്രണം നഷ്ടമായ കാർ രണ്ട് സ്കൂട്ടറുകളിൽ ഇടിച്ച് രണ്ടു പേർക്ക് പരിക്ക് പരിക്കേറ്റത് പള്ളം സ്വദേശികൾക്ക് പരിക്ക്.
പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ എംസി റോഡിൽ പള്ളം കരിമ്പിൻകാല ഫാമിലി റസ്റ്ററന്റിന് മുന്നിലായിരുന്നു സംഭവം. ചിങ്ങവനം ഭാഗത്തുനിന്നും എത്തിയ കാർ നിയന്ത്രണം നഷ്ടമായി എതിർ നിശയിൽ നിന്നും എത്തിയ രണ്ട് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തിൽ സ്കൂട്ടർ റോഡിൽ മറിഞ്ഞു. പരിക്കേറ്റ രണ്ട് പേരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.