നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ര​ണ്ട് കാ​റു​ക​ളി​ലും സ്‌​കൂ​ട്ട​റി​ലും ഇ​ടി​ച്ചു…സ്കൂ​ട്ട​ർ യാ​ത്രക്കാരിക്ക് ഗുരുതര പരിക്ക്

 


പത്തനംതിട്ട  കോ​ന്നി: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ര​ണ്ട് കാ​റു​ക​ളി​ലും സ്‌​കൂ​ട്ട​റി​ലും ഇ​ടി​ച്ചുണ്ടായ അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്രക്കാരി​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേറ്റു. അ​രു​വാ​പ്പു​ലം വ​യ​ക്ക​ര സ്വ​ദേ​ശി​യും പോ​സ്റ്റ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി​യു​മാ​യ ഷൈ​നു സൂ​സ​ൻ ജോ​സി(25)​നാണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റത്. കോ​ന്നി വ​ലി​യ​പ​ള്ളി​ക്ക് സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യ​ത്. കോ​ന്നി മ​ര​ങ്ങാ​ട്ട് മു​ക്ക് സ്വ​ദേ​ശി​യു​ടെ കാ​റാ​ണ് ഇ​ടി​ച്ച​ത്. നി​യ​ന്ത്ര​ണം​വി​ട്ട കാ​റി​ടി​ച്ച് സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ര​ണ്ടു കാ​റു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി.


നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ കോ​ന്നി​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ൽ ഉ​ട​മ​യു​ടെ കാ​റി​ലും സ്കൂ​ട്ട​റി​ലും ഇ​ടി​ച്ച​ശേ​ഷം മ​റ്റൊ​രു കാ​റി​ലും ഇ​ടി​ച്ച് സ​മീ​പ​ത്തെ സം​സ്ഥാ​ന പാ​ത​യു​ടെ വേ​ലി​യി​ൽ ഇ​ടി​ച്ച് നി​ൽ​ക്കു​ക​യാ​യി​രു​ന്നു. അപകടത്തിൽ പരിക്കേറ്റ ഷൈ​നു​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 

Post a Comment

Previous Post Next Post