കരിമഠം കോളനിയിൽ യുവാവിനെ വെട്ടിക്കൊന്നു





തിരുവനന്തപുരം: കരിമഠം കോളനിയിൽ യുവാവിനെ വെട്ടിക്കൊന്നു. ഇരുപത്തി നാലുകാരനായ ഹർഷദാണ് കൊല്ലപ്പെട്ടത്. ലഹരി വിരുദ്ധ പ്രചരണം നടത്തിയിരുന്ന ആളാണ് ഹർഷദ്. പൂർവ്വ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്ന് പോലീസ് പറഞ്ഞു. പ്രതികളില്‍ ഒരാളായ ധനുഷ് എന്ന 18കാരനെ പോലീസ് പിടികൂടിയിട്ടുണ്ട്. കൊലയാളി സംഘത്തിൽ മൊത്തം 4 പേർ എന്ന് സൂചന. പിടിയിലായ ധനുഷ് ഒഴികെ മറ്റുള്ളവർ പ്രായപൂർത്തിയാകാത്തവര്‍ ആണെന്നാണ് വിവരം

Post a Comment

Previous Post Next Post