എറണാകുളം: നെട്ടൂരിൽ കായലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നെട്ടൂർ സ്വദേശി ഷാനുമോന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുമ്പളം പാലത്തിന് സമീപം ഇന്നലെ വൈകുന്നേരമാണ് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ ഷാനുവിനെ കാണാതാകുന്നത്. തുടർന്ന് ഫയർഫോഴ്‌സും നാട്ടുകാരുമടക്കം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് പുലർച്ചെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി
