ഷാർജയിൽ വാഹനാപകടം.. മലപ്പുറം നിലമ്പൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യംഷാർജയിൽ ഉണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. നിലമ്പൂർ സ്വദേശി എടക്കര കലാ സാഗറിൽ താമസിക്കുന്ന ചങ്ങനാക്കുന്നേൽ മാണിയുടെ മകൻ മനോജാണ് (38) മരിച്ചത്. ഷാർജ അബൂ ഷഖാറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഇദ്ദേഹത്തെ അൽ ഖാസ്മിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷാർജയിലെ റെസ്റ്റോറന്റിലെ ജീവക്കാരനായിരുന്നു. മാതാവ് : സാറാമ്മ. അവിവാഹിതനാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Post a Comment

Previous Post Next Post