പത്തനംതിട്ട: ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 പേർക്കു പരുക്കേറ്റു. പത്തനംതിട്ട അഴൂർ ജംഗ്ഷന് സമീപം അമിത വേഗത്തിലെത്തിയ ഓട്ടോ മറ്റൊരു ഓട്ടോയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ സമീപത്തെ തോട്ടിലേക്ക് വീണു.
ആശുപത്രിയിൽ പോയി മടങ്ങിയവരാണ് അപകടത്തിൽപ്പെട്ട ഓട്ടോയിലുണ്ടായിരുന്നത്. ഫയർ ഫോഴ്സ് ഇവരെ രക്ഷപ്പെടുത്തി. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കു കൊണ്ടു പോയി. അമിത വേഗത്തിലായിരുന്ന ഓട്ടോയുടെ ഡ്രൈവർ മദ്യലഹരിയിലായിരുന്നു. ഇയാളെ കൊടുന്തറ വച്ചു പൊലീസ്
പിടികൂടി.
