ത്രിശൂര്‍: ഭാര്യയുടെ കാമുകന്റെ വീട്ടിലെത്തി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു
കോലഴി സെന്ററിലെ സി.ഐ.ടി.യു. ചുമട്ട് തൊഴിലാളി കോലഴി പുത്തന്‍മഠം വീട്ടില്‍ സിനു എന്ന ഷീബു (37) ആണ് മരിച്ചത്. ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു ഇയാള്‍ ഇന്നലെ ചേപ്പാറയിലുള്ള ഭാര്യയുടെ ആണ്‍ സുഹുത്തിന്റെ വീട്ടിലെത്തി മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു.
ഗുരുതരമായി പൊളളലേറ്റ ഇയാള്‍ ഇന്നു രാവിലെ പത്തിന് മരണപ്പെടുകയായിരുന്നു. രണ്ടു മക്കളുണ്ട്. വടക്കാഞ്ചേരി പോലീസ് മേല്‍നടപടികള്‍സ്വീകരിച്ചു