ചെറുവത്തൂര്‍ മയ്യിച്ചയില്‍ കൂട്ട വാഹനാപകടം; കാറും ലോറിയും ബസും കൂട്ടിയിടിച്ചുകാസർകോട്  ചെറുവത്തൂര്‍: മയ്യിച്ച ദേശീയപാതയില്‍ കൂട്ട വാഹനാപകടം. കാറും കണ്ടൈനര്‍ ലോറിയും ബസും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.


സ്ഥിരം അപകടമേഖലയായ മയ്യിച്ചയില്‍ വാഹനാപകടം കുറക്കുന്നതിനായി ഹമ്ബ് സ്ഥാപിച്ചിരുന്നു. അമിതവേഗതയിലെത്തിയ കാര്‍ ഹമ്ബില്‍ കയറി നിയന്ത്രണം വിട്ട് ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ലോറി കെഎസ്‌ആര്‍ടിസി ബസുമായും കൂട്ടിയിടിച്ചു.

 

അപകടത്തില്‍ യാത്രക്കാര്‍ക്ക് നിസാര പരുക്കുകളാണ് ഉള്ളത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു മൂന്ന് വാഹനങ്ങളും. അപകടം സംബന്ധിച്ച്‌ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ചന്തേര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Post a Comment

Previous Post Next Post