വീടിന്റെ ടെറസിന് മുകളിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് ക്യാച്ച് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് പത്താംക്ലാസുകാരനു ദാരുണാന്ത്യം


മംഗളൂരു: വീടിന്റെ ടെറസിന് മുകളിൽ നടന്ന ക്രിക്കറ്റ് കളിയിൽ പന്ത് ക്യാച്ച് ചെയ്യൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് പത്താംക്ലാസുകാരനു ദാരുണാന്ത്യം. കർണാടക ധർവാഡ് സിദ്ധരാമ കോളനിയിലെ അശോകിന്റെ മകൻ ശ്രേയസ് ഷിനൂര(16)യാണ് മരിച്ചത്. രാജീവ് ഗാന്ധി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് ശ്രേയസ്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. വൈകുന്നേരം സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ ശ്രേയസിന്റെ സുഹൃത്തുക്കൾ കളിക്കാൻ വിളിക്കുകയായിരുന്നു. തുടർന്ന് വീടിന് പിന്നിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലാണ് കളി നടന്നത്. മറ്റൊരുകുട്ടി ബാറ്റിങ് ചെയ്തപ്പോൾ പന്ത് ക്യാച്ച് ചെയ്യൻ ശ്രമിക്കുന്നതിനിടെ വൈദ്യുത കമ്പിയിൽ കൈ സ്പർശിച്ചു. ഷോക്കേറ്റ ശ്രേയസിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു കുട്ടി പ്രണവിനും വൈദ്യുതാഘാതമേറ്റു. വിവരം അറിഞ്ഞയുടൻ രക്ഷിതാക്കൾ സംഭവസ്ഥലത്തെത്തുകയും രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ അവർക്കും വൈദ്യുതാഘാതമേറ്റു. മകനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ശ്രേയസിന്റെ പിതാവ് അശോക് പറഞ്ഞു.

ശ്രേയസിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ധാർവാഡ് ടൗൺ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

Post a Comment

Previous Post Next Post