സ്കൂട്ടറിൽ കാറിടിച്ച് അധ്യാപിക മരിച്ചു മകൾക്ക് പരിക്ക്

 


തിരുവനന്തപുരം: മകൾക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന അധ്യാപിക കാർ ഇടിച്ചു മരിച്ചു. ചാങ്ങ സ്വദേശിയും പുഴനാട് ലയോള സ്കൂൾ അധ്യാപികയുമായ അഭിരാമിയാണ് മരിച്ചത്. തിരുവനന്തപുരം കള്ളിക്കൽ തേവൻകൊട് വെച്ചായിരുന്നു അപകടം. അപകടത്തിൽ സ്കൂട്ടറിൽ പിന്നിൽ ഇരിക്കുകയായിരുന്ന മകൾ അർപ്പിതയ്ക്കും പരിക്കേറ്റു. അഭിരാമിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

Post a Comment

Previous Post Next Post