ആലപ്പുഴയിൽ മത്സ്യബന്ധനത്തിന് പോയ മത്സ്യ തൊഴിലാളിയെ കടലിൽ കാണാതായി

 


അമ്പലപ്പുഴ: വാടയ്ക്കൽ കടലിൽ പൊന്തുവള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ മത്സ്യതൊഴിലാളിയെ കടലിൽ കാണാതായി. പുന്നപ്ര വടക്കു പഞ്ചായത്ത് ഒന്നാം വാർഡ് വാടയ്ക്കൽ തൈപറമ്പിൽ ജോസഫിൻ്റെ മകൻ ബേബി സൈറസ് (59)നെ ആണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് 12ഓടെ പൊന്തുവള്ളത്തിൽ മത്സ്യബന്ധനത്തിന് കടലിൽ പോയതായിരുന്നു. 2:30 ഓടെ കടലിൽ പൊന്തുവള്ളം ആളില്ലാതെ ഒഴുകി നടക്കുന്നതു കണ്ട വളളക്കാർ തീരദേശ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് തോട്ടപ്പള്ളി തീരദേശ പൊലീസും, പുന്നപ്ര പൊലീസും, മറ്റ് മത്സ്യതൊഴിലാളികളും ചേർന്ന് രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല

Post a Comment

Previous Post Next Post