പഞ്ചായത്ത് മെമ്പർ വീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ



കണ്ണൂര്‍: മുഴപ്പിലങ്ങാട് അഞ്ചാം വാര്‍ഡ് അംഗവും ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണുമായ മധ്യവയസ്കയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടമ്പൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിന് സമീപത്തെ എം.റീജ(50)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.


ഇന്ന് രാവിലെയാണ് സംഭവം. രാവിലെ പത്തു മണിയോടെ കുളിക്കുന്നതിനായി ബാത്റൂമില്‍ കയറിയതായിരുന്നു റീജ. പിന്നീട് തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരിശോധിച്ചപ്പോഴായിരുന്നു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Post a Comment

Previous Post Next Post