തൃശ്ശൂർ കിഴക്കേ ടിപ്പു സുൽത്താൻ റോഡിൽ ചളിങ്ങാട് അമ്പലനട ഓട്ടോ സ്റ്റാൻഡിനു മുന്നിലായിരുന്നു അപകടം, വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന ബൈക്ക് കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് സമീപത്തുണ്ടായിരുന്നവർ പറഞ്ഞു. പാടൂർ സ്വദേശി കുനാംപുറത്ത് ഫിദാൽ (19), എടമുട്ടം ചൂലൂർ സ്വദേശി ചെറുമുളങ്ങാട് സച്ചിൻ (18) എന്നിവർക്കാണ് പരിക്ക്. ഇവരെ കയ്പമംഗലം ഹാർട്ട് ബീറ്റ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഉച്ചക്ക് രണ്ട് മണിയോടെ ആയിരുന്നു അപകടം