നീണ്ടൂരിൽ അമിത വേഗത്തിൽ എത്തിയ പിക്കപ്പ് വാൻ മാരുതി കാറിന്റെ പിറകിൽ ഇടിച്ചു : അപകടത്തിൽ യുവതികൾക്ക് പരിക്ക്കോട്ടയം : നീണ്ടൂർ പെട്രോൾ പമ്പിന് മുന്നിൽ അമിത വേഗത്തിൽ എത്തിയ പിക്കപ്പ് വാൻ കാറിന്റെ പിന്നിലിടിച്ച് യുവതികൾക്ക് ഗുരുതര പരിക്ക്. പാറമ്പുഴ സ്വദേശികളായ ജെയ്സ് (24), മെബിൻ (33) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 10 ന് നീണ്ടൂർ കല്ലറ റൂട്ടിലായിരുന്നു അപകടം. പാറമ്പുഴയിൽ നിന്നും കല്ലറ ഭാഗത്തേയ്ക്ക് പോകുകയായിരുന്നു കാർ. ഈ സമയം പിന്നിൽ നിന്നും എത്തിയ പിക്കപ്പ് വാൻ കാറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുന്നിലേയ്ക്ക് നിരങ്ങി നീങ്ങിയ കാർ , സമീപത്തെ കുരിശടിയുടെ ഭിത്തിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതികളെ ഓടിക്കൂടിയനാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. കാർ പൂർണമായും തകർന്നിട്ടുണ്ട്.Post a Comment

Previous Post Next Post