കൊച്ചി: എറണാകുളത്ത് ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആലുവ ബൈപ്പാസ് ഫ്ളൈ ഓവറില്‍ രാത്രി 8.00 മണിയോടെയാണ് സംഭവം.
തൃശൂര്‍ ഭാഗത്തേക്ക് പോയ വടുതല സ്വദേശികള്‍ സഞ്ചരിച്ച ഗ്ലോബല്‍ ഫിയസ്റ്റ കാറിനാണ് തീ പിടിച്ചത്.
പുക ഉയര്‍ന്നതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയത് ആളപായമൊഴിവാക്കി.
തീ ആളിയതോടെ അഗ്നിശമന സേനയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സേന എത്തി തീ കെടുത്തി. കാര്‍ പൂര്‍ണമായി കത്തി നശിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് ഉണ്ടായി