ബാല്‍ക്കണി ഇടിഞ്ഞ് വീണ് ബൈക്ക് യാത്രികൻ മരിച്ചു; ഭാര്യ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

 


ഹരിയാന: ബാല്‍ക്കണി ഇടിഞ്ഞ് താഴേക്ക് വീണ് ബൈക്ക് യാത്രികൻ മരിച്ചു. ഹരിയാനയിലെ പാനിപ്പത്തിലാണ് അപകടം ഉണ്ടായത്.

ഭാര്യയുമായി ബൈക്കില്‍ പോകവേ മുകളില്‍ നിന്നും ഭര്‍ത്താവിന്റെ ദേഹത്തേക്ക് കെട്ടിടത്തിന്റെ ബാല്‍ക്കണിയുടെ ചുമരിടിഞ്ഞ് വീഴുകയായിരുന്നു.

https://twitter.com/sirajnoorani/status/1720350861040435276?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1720350861040435276%7Ctwgr%5E4a639e85010c910c40f46764cf4837cea653da08%7Ctwcon%5Es1_c10&ref_url=https%3A%2F%2Fapi-news.dailyhunt.in%2F


അപകടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. റോഡിന് സമീപത്തുണ്ടായിരുന്ന കെട്ടിടം പൊളിച്ചു മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് ആ റോഡിലൂടെ യുവാവും ഭാര്യയും ബൈക്കില്‍ വന്നത്. പെട്ടെന്ന് വീടിന്റെ ബാല്‍ക്കണി ഇടിഞ്ഞ് താഴോട്ട് വീഴുകയായിരുന്നു. എന്നാല്‍, ചുമരിടിഞ്ഞ് താഴെ വീഴുന്നതിന് മുമ്ബായി ഭാര്യ ബൈക്കില്‍ നിന്നും ചാടി. എന്നാല്‍, യുവാവിന് ഒന്നും ചെയ്യാൻ സാധിച്ചില്ല. യുവാവിനും ബൈക്കിനും മുകളിലായി കെട്ടിടത്തിന്റെ ഭാഗം ഇടിഞ്ഞു വീഴുകയാണ്.

ഭാര്യ പെട്ടെന്ന് തന്നെ ഓടിവന്ന് സഹായത്തിനായി അഭ്യര്‍ത്ഥിച്ചു. പക്ഷേ, അപ്പോഴേക്കും യുവാവും ബൈക്കും എല്ലാം

കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് അടിയില്‍ പെട്ടിരുന്നു. യുവതി ഭര്‍ത്താവിനെ എങ്ങനെയെങ്കിലും അതിന്റെ അടിയില്‍ നിന്നും വലിച്ചെടുക്കാനും രക്ഷിക്കാനും ശ്രമിക്കുന്നുണ്ട്. അധികം വൈകാതെ ചുറ്റുമുള്ളവരും യുവതിയുടെ സഹായത്തിനെത്തി. എന്നാല്‍, യുവാവിന് സംഭവസ്ഥലത്ത് വച്ചു തന്നെ തന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു.


സുശില്‍ എന്ന യുവാവിനാണ് ദാരുണമായ സംഭവത്തില്‍ ജീവൻ നഷ്ടപ്പെട്ടത്. അദ്ദേഹത്തിന്റെ ഭാര്യയെ കൂടാതെ അതുവഴി പോവുകയായിരുന്ന മറ്റൊരാള്‍ക്ക് കൂടി അപകടത്തില്‍ പരിക്കേറ്റു. വലിയ തരത്തിലുള്ള പ്രതിഷേധമാണ് അപകടത്തെ തുടര്‍ന്ന് ഉയര്‍ന്നത്. ജോലിക്കാര്‍ തീരെ ശ്രദ്ധയില്ലാതെയാണ് കെട്ടിടം പൊളിച്ചത് എന്നും അതാണ് അപകടത്തിന് കാരണമായത് എന്നും നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


Post a Comment

Previous Post Next Post