നെയ്യാറ്റിൻകരയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം… ഗ്രേഡ് എസ്.ഐ മരണപ്പെട്ടു

 


തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരൻ അപകടത്തിൽ കൊല്ലപ്പെട്ടു. നെയ്യാറ്റിൻകരയിൽ നടന്ന അപകടത്തിൽ ഗ്രേഡ് എസ്.ഐ ഭുവനചന്ദ്രൻ (54)ആണ് മരിച്ചത്. നെയ്യാറ്റിൻകര ഡിവൈഎസ്‌പി ഓഫീസിലെ ഗ്രേഡ് എസ്ഐയായിരുന്നു.നെയ്യാറ്റിൻകര ടിബി ജങ്ഷന് സമീപം ഇന്ന് വൈകിട്ടായിരുന്നു സംഭവം. ഭുവനചന്ദ്രൻ സഞ്ചരിച്ച ഇരുചക്രവാഹനവും മറ്റൊരു ഇരുചക്രവാഹനവും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Post a Comment

Previous Post Next Post