തൃശ്ശൂർ പട്ടിക്കാട് പാണഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട ടോറസ് ലോറി മറിഞ്ഞ് അപകടം. അപകടത്തിൽ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ ആറരയോടെ തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. ഡ്രൈവർക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് വാഹനം നിയന്ത്രിക്കാൻ കഴിയാതെ വന്നതാണ് അപകടകാരണം. ദേശീയപാതയോരത്തെ അയൺ ക്രാഷ് ബാരിയറുകൾ തകർത്ത ടോറസ് ലോറി സർവീസ് റോഡ് മറികടന്നാണ് മറിഞ്ഞത്. ഇതേസമയം സർവീസ് റോഡിലൂടെ മറ്റു വാഹനങ്ങൾ കടന്നു വരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. തൃശ്ശൂർ ഭാഗത്തേക്ക് എം സാൻഡ് കയറ്റി പോവുകയായിരുന്നു ടോറസ് ലോറി. ദേശീയപാത റിക്കവറി വിംഗ് പീച്ചി പോലീസ് എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

