തൂവല്‍മലയില്‍ കാട്ടിലകപ്പെട്ട് വിദ്യാര്‍ത്ഥികളും അധ്യാപകരും; രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി മഴയും കനത്ത ഇരുട്ടും



കൊല്ലം: കൊല്ലം അച്ചൻകോവില്‍ കോട്ടു വാസലില്‍ തൂവല്‍മലയില്‍ വിദ്യാര്‍ത്ഥികള്‍ കാട്ടിലകപ്പെട്ടു. 29 കുട്ടികളും രണ്ട് അധ്യാപകരുമാണ് കാട്ടിനുള്ളില്‍ പെട്ടത്.

17 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളും രണ്ട് അധ്യാപകരുമാണ് കൂട്ടത്തിലുള്ളത്. തൂവല്‍മല എന്ന സ്ഥലത്താണ് നിലവില്‍ കുട്ടികളുള്ളത്. കൊല്ലം കോട്ടവാസല്‍ ഷണ്‍മുഖവിലാസം ഹയര്‍സെക്കൻഡറി സ്കൂള്‍ ക്ലാപ്പനയിലെ ഹയര്‍ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻ്റ് ഗൈഡ്സില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളാണ് ഇവര്‍.


കഴിഞ്ഞയാഴ്ച്ച ക്യാമ്ബിന്റെ ഭാഗമായാണ് കുട്ടികള്‍ ഇവിടെയെത്തിയത്. ഇന്നലെ ട്രക്കിംഗിനായി തൂവല്‍‌മലയിലേക്ക് പോവുകയായിരുന്നു. വനംവകുപ്പിന്റെ അനുമതിയില്ലാതെയാണ് കുട്ടികള്‍ ട്രക്കിംഗിന് പോയതെന്നാണ് വിവരം. കാട്ടുമൃഗങ്ങളുടെ ശല്യമുള്ള പ്രദേശമാണിത്. അതേസമയം, കുട്ടികള്‍ വനംവകുപ്പിന്റെ ക്യാമ്ബ് ഓഫീസില്‍ സുരക്ഷിതരായിരിക്കുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്  എന്നാല്‍ കുട്ടികളേയും അധ്യാപകരേയും തിരികെയെത്തിക്കാൻ പൊലീസും വനം വകുപ്പും ശ്രമം ആരംഭിച്ചു കഴിഞ്ഞുവെങ്കിലും ഇന്നലെ രാത്രി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞില്ല. കുട്ടികളെ ഇന്ന് രാവിലെ മാത്രമേ പുറത്തേക്കെത്തിക്കാൻ കഴിയൂ. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പ്രദേശത്ത് ശക്തമായ മഴ നിലനില്‍ക്കുന്നതിനാലും കനത്ത ഇരുട്ടായതിനാലും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി നേരിടുകയാണ്. എന്നാല്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് കൊല്ലം ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post