തൃശ്ശൂർ: കുറ്റൂരിൽ ഫാൻസി സ്റ്റോറിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് മൂന്ന് നില കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. 64 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിവരം. ഷോട്ട് സർക്യൂട്ടാകാം തീപിടിത്തത്തിനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. തൃശൂരിൽ നിന്നുള്ള രണ്ട് ഫയർഫോഴ്സ് യൂണിറ്റുകളെത്തി രണ്ട് മണിക്കൂറിലേറെ സമയമെടുത്താണ് തീ പൂർണമായും അണച്ചത്. പുലർച്ചെ ആയതുകൊണ്ട് അനിഷ്ഠ സംഭവങ്ങൾ ഉണ്ടായില്ല. പ്രദേശത്ത് ചെറിയ രീതിയിൽ ചാറ്റൽമഴയും ഉണ്ടായിരുന്നതിനാൽ സമീപത്തെ കടകളിലേക്ക് തീ വ്യാപിച്ചില്ല.
