കോഴിക്കോട് ചേമഞ്ചേരി: പൂക്കാട് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി 7മണിയോടെ പൂക്കാട് പഴയ രജിസ്റ്റർ ഓഫീസിന് (ക്വിറ്റ് ഇന്ത്യാ സ്മാരകം) മുൻവശത്താണ് അപകടം നടന്നത്. മുൻവശത്ത് നിന്നും വന്ന ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
