ചാലിയം ഫിഷ് ലാന്റിങ് സെന്ററിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം: സ്ഥിതി രൂക്ഷമാക്കിയത് മണ്ണെണ്ണ സൂക്ഷിച്ച കേന്ദ്രങ്ങൾ



ചാലിയം: ചാലിയം ഫിഷ് ലാന്റിങ് സെന്ററിൽ വൻ തീപിടിത്തം. മൽസ്യ ബന്ധന, വിതരണ സാമഗ്രികകൾ സൂക്ഷിക്കുന്ന നിരവധി ഓല ഷെഡുകൾ കത്തി നശിച്ചു. തീ പിടുത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. മൽസ്യ ബന്ധനത്തിനും വിപണനത്തിനുമുള്ള സാധനങ്ങൾ സൂക്ഷിക്കുന്ന ഓല ഷെഡുകളാണ് കത്തി നശിച്ചത്. ഇന്ന് രാത്രി എട്ടു മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീ പിടിത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ല.


നിരവധി ഷെഡുകളിൽ മണ്ണെണ്ണ സൂക്ഷിച്ചിരുന്നതിനാൽ നിമിഷങ്ങൾക്കകം തീ ആളിപ്പടർന്നു. ഇലാഹി ഗ്രൂപ്പിന്റെ 700 ഓളം പ്ലാസ്റ്റിക് ബോക്സുകൾ ഉൾപ്പെടെ 2000 ത്തോളം ബോക്സുകൾ കത്തി നശിച്ചിട്ടുണ്ട്. നിരവധി മണ്ണെണ്ണ ബാരലുകളും കത്തി നശിച്ചവയിൽ ഉൾപ്പെടും. മീഞ്ചന്തയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.




Post a Comment

Previous Post Next Post