കോഴിക്കോട് മാവൂർ:-മണന്തലക്കടവിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് വൈകുന്നേരം 3 മണിയോട് കൂടിയാണ് മൃതദേഹം കണ്ടെത്തിയത്. 50 വയസ്സിലേറെ പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
മണന്തലക്കടവിലെ പഴയ ബോട്ട് ജെട്ടിക്ക് സമീപം ചാലിയാർ പുഴയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. നാട്ടുകാർ വിവരമറിച്ചതിനെ തുടർന്ന് മാവൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്ക് എത്തിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ആളെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
