കോഴിക്കോട് താമരശ്ശേരി: താമരശ്ശേരിയിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്. താമരശ്ശേരി വെഴുപ്പൂർ സ്വദേശി രഞ്ജിത്തിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഒൻപതരയോടെ ചുങ്കം കയ്യേലിക്കുന്നിലായിരുന്നു അപകടം. വലിയ ഇറക്കത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ മതിലിലും വൈദ്യുതി തൂണിലും ഇടിക്കുകയായിരുന്നു.
മുഖത്ത് സാരമായി പരിക്കേറ്റ രഞ്ജിത്തിനെ താമരശ്ശേരി താലൂക്കാശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി
