തൃശ്ശൂർ മുള്ളൂര്‍ക്കരയിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ഇടിച്ച് ഒഡീഷ സ്വദേശിക്ക് ദാരുണാന്ത്യം. ഒഡീഷ സ്വദേശി കലഹാണ്ടി ബിസ്‌നു ഹരിജന്‍ മകന്‍ 22 വയസുള്ള ടുണ ഹരിജന്‍ ആണ് മരിച്ചത്.
മുള്ളൂര്‍ക്കരയ്ക്കും ആറ്റൂരിനും ഇടയില്‍ ജുമാ മസ്ജിദിന് പരിസരത്ത് വെച്ചാണ് അപകടം നടന്നത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. ഒരു ബൈക്ക് യാത്രികനും പരിക്കേറ്റിട്ടുണ്ട്.
