എടപ്പാൾ കണ്ടനകത്ത് കാറും, ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികരായ രണ്ടു പേർ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്ക്



എടപ്പാൾ കണ്ടനകം KSRTC ഡിപ്പോ തിരിഞ്ഞുള്ള വളവിലാണ് ഇന്ന് വൈകീട്ട് 5 മണിയോടെ KL39P7799 നമ്പർ കാറും, KL86A2739 നമ്പർ ബൈക്കും കൂട്ടിയിടിച്ചു അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രക്കാരായ ചേളാരി പടിക്കൽ സ്വദേശി മാട്ടിൽ ഫൈസൽ എന്നവരുടെ മകൻ ഫയാസ്(20), അത്താണിക്കര സ്വദേശി കോലോത്ത് മജീദ് എന്നവരുടെ മകൻ രാഷിക്(19), കാർ യാത്രക്കാരൻ അയിങ്കലം കല്ലൂർ സ്വദേശി പ്രദീപ്(39) എന്നിവർക്കാണ് പരിക്ക് പറ്റിയിട്ടുള്ളത്.

 നാട്ടുകാർ ചേർന്ന് പരിക്ക് പറ്റിയവരെ എടപ്പാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ നിന്നും മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്..


Post a Comment

Previous Post Next Post