താമരശ്ശേരി അണ്ടോണയിൽ ബസിന് അടിയിൽ അകപ്പെട്ട സ്കൂട്ടർ യാത്രക്കാരിയായ വിദ്യാർത്ഥിനി മരിച്ചു



കോഴിക്കോട്  താമരശ്ശേരി അണ്ടോണയിൽ ബസിന് അടിയിൽ അകപ്പെട്ട സ്കൂട്ടർ യാത്രക്കാരിയായ വിദ്യാർത്ഥിനി മരിച്ചു. 

 താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മൽ മുജീബിൻ്റെ മകൾ ഫാത്തിമ മിൻസിയ (20) ആണ് മരിച്ചത്.


താമരശ്ശേരി മാനിപുരം റോഡില്‍ അണ്ടോണ പൊയിലങ്ങാടിയില്‍ ഇന്നലെ രാവിലെ ഒന്‍പതു മണിയോടെയായിരുന്നു അപകടം. കെ എം സി ടി മെഡിക്കൽ കോളേജിലെ വിദ്യാര്‍ത്ഥിനികളായ ഫാത്തിമ മിന്‍സിയയും പൂനൂര്‍ സ്വദേശിനി ഫിദ ഫര്‍സാനയും സഞ്ചരിച്ച സ്‌കൂട്ടറിൽ കാർ ഇടിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ മറിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. താമരശ്ശേരിയിലേക്ക് വരികയായിരുന്ന ബസിനു മുന്നിലേക്കാണ് സ്‌കൂട്ടര്‍ വീണത്. സ്‌കൂട്ടറിനേയുമായി അല്‍പ ദൂരം മുന്നോട്ട് നീങ്ങിയാണ് ബസ് നിന്നത്. അപകടം വരുത്തിയ കാര്‍ നിര്‍ത്താതെ പോയി. ഇരുവരേയും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം സാരമായി പരിക്കേറ്റ ഫാത്തിമ മിന്‍സിയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കുമാറ്റിയെങ്കിലും ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങി.

Post a Comment

Previous Post Next Post