മലപ്പുറം കോണോംപാറ ഫുട്ബോൾ കളിക്കിടയിൽ മുപ്പത്തഞ്ച് അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തി



ഫുട്ബോൾ കളിക്കിടയിൽ അബദ്ധത്തിൽ കിണറ്റിൽ വീണ പതിനാലുവയസ്സു കാരനെ അഗ്നിശമനസേനയെത്തി രക്ഷപ്പെടുത്തി. അരീപുരം പുറക്കൽ ഹക്കീമിന്റെ മകൻ നിഹാൽ ആണ് അധികം പരിക്കുകൾ ഒന്നും ഏൽക്കാതെ രക്ഷപ്പെട്ടത്. കോണോംപാറ യുകെ പടിയിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം . സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പന്ത് കളിക്കുന്നതിനിടയിൽ കളി സ്ഥലത്തോട് ചേർന്ന് കിടക്കുന്ന ഉപയോഗശൂന്യമായ മുപ്പത്തഞ്ച് അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ നിഹാലിനെ മലപ്പുറത്തു നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് രക്ഷപ്പെടുത്തിയത്. അഗ്നിശമനസേന റസ്ക്യു നെറ്റ് ഇറക്കി രക്ഷപ്പെടുത്തു കയായിരുന്നു.. സേന എത്തുന്നതുവരെ രണ്ടാൾ ആഴത്തിൽ വെള്ളമുള്ള കിണറ്റിൽ നാട്ടുകാർ ഇട്ടു കൊടുത്ത കയറിൽ ബാലൻ പിടിച്ചു പിടിച്ചുനിൽക്കുകയായിരുന്നു.

രക്ഷാപ്രവർത്തനത്തിൽ

സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ എം. എച്. മുഹമ്മദലിയുടെ നേതൃത്വത്തിൽ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ടി. കെ. നിശാന്ത്, എൻ. ജംഷാദ്, കെ. സുധീഷ്,കെ. അബ്ദുൾ ജബ്ബാർ, ഫസലുള്ള, ഹോഗാർഡ് സി.വേണുഗോപാൽ, സി.രാജേഷ് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post