കോഴിക്കോട് കൊടുവള്ളി : വാവാട് ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. വാവാട് പട്ടരുമണ്ണിൽ സദാനന്ദൻ(69) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ വാവാട് അങ്ങാടിക്ക് സമീപത്തായിരുന്നു അപകടം.
കൊടുവള്ളിയിൽ ചിത്ര പ്രസ് നടത്തുന്ന സദാനന്ദൻ മത്സ്യം വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് ഇടിച്ച് വീഴ്ത്തുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകിട്ടായിരുന്നു മരണം.
