മത്സ്യബന്ധനത്തിനിടെ തിരയിൽപ്പെട്ട് വഞ്ചി മറിഞ്ഞു. മത്സ്യ തൊഴിലാളി മരിച്ചു

 


തൃശൂർ: കൊടുങ്ങല്ലൂരിൽ വഞ്ചി മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു. കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്താണ് വഞ്ചി മറിഞ്ഞ്മത്സ്യ തൊഴിലാളി വിഷ്‌ണു(30)മരിച്ചത്. തെർമോക്കോളിലുണ്ടാക്കിയ വഞ്ചിയിലായിരുന്നു വിഷ്ണുവും സുഹൃത്തും മത്സ്യബന്ധനം നടത്തിയിരുന്നത്. മത്സ്യബന്ധനം നടത്തുന്നതിനിടെ വഞ്ചി മറിയുകയായിരുന്നു. വിഷ്ണുവിൻറെ സുഹൃത്ത് ബിജു നീന്തിരക്ഷപ്പെട്ടു.


ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ ശ്രീകൃഷ്ണമുഖം കടപ്പുറത്തായിരുന്നു സംഭവം. വിഷ്ണു സഞ്ചരിച്ചിരുന്ന ബോയ തിരയിൽപ്പെട്ട് മറിയുകയായിരുന്നു. അഴീക്കോട് തീരദേശ പൊലീസും ഫിഷറീസ് റെസ്ക്യു സംഘവും മത്സ്യതൊഴിലാളികളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Post a Comment

Previous Post Next Post