കണ്ണൂര്‍ ഇരിട്ടിയില്‍ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് കുറ്റിക്കാട്ടിലേക്ക് തെറിച്ചു വീണ യുവാവിന് ദാരുണാന്ത്യം



കണ്ണൂർ: കണ്ണൂര്‍ ഇരിട്ടിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച്‌ യുവാവ് മരിച്ചു. കണ്ണൂര്‍ കീഴൂര്‍ സ്വദേശി ആല്‍ബര്‍ട്ട് ലൂക്കാസ് (19) ആണ് മരിച്ചത്. അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിക്കുക ആയിരുന്നു.

ഇടിയുടെ ആഘാതത്തില്‍ സമീപത്തെ കുറ്റിക്കാട്ടിലേക്ക് ആല്‍ബെര്‍ട്ട് തെറിച്ചു വീണു. മരത്തിലിടിച്ച ബൈക്ക് മുഴുവനായും തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാര്‍ ആല്‍ബര്‍ട്ടിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post