ഹരിപ്പാട് നിർമാണത്തിനിടെ കെട്ടിടത്തിന്‍റെ സ്ലാബ് തകർന്നു.. 22കാരന് ദാരുണാന്ത്യംഹരിപ്പാട്: നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണു ഒരാൾ മരിച്ചു. ബിഹാർ റൊയാരി വെസ്റ്റ് ചമ്പാരൻ സ്വദേശി ശർമ്മ ചൗധരി (22) ആണ് മരിച്ചത്. കൂടെ ജോലി ചെയ്തിരുന്ന അരവിന്ദ് ചൗധരിക്ക് ഗുരുതര പരിക്കേറ്റു. ഇന്നലെ വൈകിട്ട് നാലു മണിയോടെ മുട്ടം കൊച്ചുവീട്ടിൽ മുക്കിന് തെക്കുവശം പരിമണം ഏബെനേസർ ചർച്ചിന്റെ മുകൾ നിലയുടെ സ്ലാബ് തേക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. 20 അടിയോളം ഉയരമുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് ഇരുവരും വീണത്. തകർന്നു വീണ സ്ലാബിന് അടിയിൽ നിന്നും നാട്ടുകാരാണ് ഇരുവരെയും പുറത്തെടുത്തത്. ശർമ്മ ചൗധരി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റ അരവിന്ദ് ചൗധരിയെ വണ്ടാനം മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശർമ്മ ചൗധരിയുടെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലാണുള്ളത്.

Post a Comment

Previous Post Next Post