കാളാച്ചാലില്‍ കാറില്‍ ഇടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടര്‍ എതിരെ വന്ന സ്കൂട്ടറില്‍ ഇടിച്ച് മറിഞ്ഞു: 2 പേര്‍ക്ക് പരിക്ക്ചങ്ങരംകുളം:കാളാച്ചാല്‍ പാടത്ത് കാറില്‍ ഇടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടര്‍ മറ്റൊരു സ്കൂട്ടറില്‍ ഇടിച്ച് മറിഞ്ഞു.അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വൈകിയിട്ട് 6 മണിയോടെ കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ കാളാച്ചാല്‍ പാടത്താണ് അപകടം.എടപ്പാള്‍ ഭാഗത്ത് നിന്ന് ചങ്ങരംകുളം ഭാഗത്തേക്ക് പോയിരുന്ന സ്കൂട്ടര്‍ മുന്‍പില്‍ പോയിരുന്ന കാറില്‍ തട്ടിനിയന്ത്രണം വിട്ട് എതിരെ വന്ന മറ്റൊരു സ്കൂട്ടറിലിടിച്ച് മറിയുകയായിരുന്നു.അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരെയും നാട്ടുകാര്‍ ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


Post a Comment

Previous Post Next Post