മ്ലാവ് കുറുകെ ചാടി…ഇരുചക്ര വാഹനം മറിഞ്ഞ് അമ്മയ്ക്കും മകനും പരിക്ക് ഇടുക്കി : മ്ലാവ് കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഇരുചക്ര വാഹനം മറിഞ്ഞു. അപകടത്തില്‍ അമ്മയ്ക്കും മകനും പരിക്കേറ്റു. പീരുമേട് സ്വദേശികളായ ജയിനമ്മ സോജി (51), മകന്‍ ക്രിസ്റ്റോ (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പള്ളിയിലേക്ക് പോകുന്ന വഴിയിലാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിനു കുറുകെ മ്ലാവ് ചാടിയത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇരുവരെയും ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. മ്ലാവ് ചാടി അപകടമുണ്ടായ വിവരം നാട്ടുകാര്‍ അറിയിച്ചിട്ടും വനപാലകര്‍ സ്ഥലത്തെത്താതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

Post a Comment

Previous Post Next Post