ലോറിയുമായി കൂട്ടിയിടിച്ച് കാർ തലകീഴായി മറിഞ്ഞു; മലപ്പുറം സ്വദേശികളായ യാത്രക്കാർ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു


എറണാകുളം  മൂവാറ്റുപുഴ-കൂത്താട്ടുകുളം എം.സി റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം

ഇന്ന് രാവിലെ എട്ടുമണിയോടെ മൂവാറ്റുപുഴ- കൂത്താട്ടുകുളം റോഡിൽ ആറൂർ മഞ്ഞമാക്കിത്തടം ജങ്ഷനിലാണ് അപകടമുണ്ടായത്. മലപ്പുറം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.


മൂന്നുപേരാണ് കാറിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ കാർ തലകീഴായി മറിഞ്ഞെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

മൂവാറ്റുപുഴ ഭാഗത്ത് നിന്നും കൂത്താട്ടുകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയും, കൂത്താട്ടുകുളം ഭാഗത്ത് നിന്നും വന്ന കാറുമാണ് അപകടത്തിൽ പെട്ടതെന്ന് സമീപവാസികൾ പറഞ്ഞു.


കാറിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. കാറിന്റെ ടയറുകൾ ഉൾപ്പെടെ വേർപെട്ട നിലയിലാണുള്ളത്. പരിക്കേറ്റവർ മൂവാറ്റുപുഴയിലെ ആശുപത്രികളിൽ പ്രാഥമിക ചികിത്സ തേടി.

Post a Comment

Previous Post Next Post