നിയന്ത്രണം വിട്ട കാർ ഇടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരി മരിച്ചു

 
തിരൂർ  മംഗലം: മംഗലത്തെ വാഹനാപകടം അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു.

ഇന്നലെ വൈകിട്ട് 4 30 ഓടെ മംഗലം കൂട്ടായി റോഡിൽ മാസ്റ്റർ പടിയിലാണ് കാർ നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരിയായ യുവതിയെ ഇടിച്ചുവീഴ്ത്തിയത്. യുവതിയെ ഇടിച്ച കാർ സമീപത്തെ മതിൽ ഇടിച്ചാണ് നിന്നത്. ഗുരുതരമായ പരിക്കുപറ്റിയ യുവതിയെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ മരണത്തിനു കീഴടങ്ങുകയായിരുന്നു. ബിപി അങ്ങാടി സ്വദേശി അയ്യപ്പൻ്റെ ഭാര്യയാണ് മരിച്ച സുനില. അരുൺ, അഖിൽ എന്നിവർ മക്കളാണ്. 

 

Post a Comment

Previous Post Next Post