വിനോദയാത്രക്കായി പുറപ്പെട്ട ബൈക്ക് മറിഞ്ഞ് കാനയിൽ തെറിച്ച് വീണു…യുവാക്കൾ മരിച്ചു

 


കൊച്ചി: എറണാകുളം കോതമംഗലത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. വൈപ്പിൻ ഞാറയ്ക്കൽ എടവനക്കാട് അഴിവേലിയ്ക്കത്ത് അമാനുദ്ദീൻ (28), കുഴിപ്പിള്ളി സ്വദേശി മുഹമ്മദ് സാജിദ് (23) എന്നിവരാണ് മരിച്ചത്. ബൈക്ക് മറിഞ്ഞ് സമീപത്തെ കാനയിൽ തെറിച്ച് വീണ് കിടക്കുന്ന നിലയിൽ ഇന്ന് പുലർച്ചെ 4 മണിയോടെയാണ് ഇവരെ കണ്ടെത്തിയത്. കോതമംഗലത്തിനടുത്ത് നെല്ലിക്കുഴിയിലാണ് അപകടം നടന്നത്. രണ്ട് ദിവസം മുൻപാണ് യുവാക്കൾ വീട്ടിൽ നിന്ന് വിനോദയാത്രക്കായി ഇറങ്ങിയത്. ബൈക്കിന് കാര്യമായ കേടുപാടുണ്ടായിരുന്നില്ല. കാനയിൽ വീണ് കിടന്ന യുവാക്കളെ ആരും കണ്ടില്ലെന്നാണ് കരുതുന്നത്.

Post a Comment

Previous Post Next Post