ആറ്റിൽ ചാടിയ യുവതിയെ ശാസ്താംകോട്ട അഗ്നിരക്ഷാസേന അതിസാഹസികമായി രക്ഷപെടുത്തികൊല്ലം കല്ലട:  ആറ്റിൽ ചാടിയ യുവതിയെ ശാസ്താംകോട്ട അഗ്നിരക്ഷാസേന അതിസാഹസികമായി രക്ഷപെടുത്തി.

    ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. കുന്നത്തൂർ പാലത്തിൽ നിന്നും കല്ലട ആറ്റിലേക്ക് ചാടിയ കുന്നത്തൂർ സ്വദേശിയായ യുവതിയെയാണ് ശാസ്താംകോട്ട ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ മിഥിലേഷ് എം കുമാർ, സണ്ണി, ഗോപകുമാർ , ഹോം ഗാർഡുമാരായ ബിജുകുമാർ, പ്രദീപ് .ജി, എന്നിവരടങ്ങിയ സ്കൂബാ സംഘം സാഹസികമായി രക്ഷപ്പെടുത്തിയത്.

     ബോധരഹിതയായ യുവതിയെ സേനയുടെ റബ്ബർ ഡിങ്കിയിൽ കയറ്റി സി.പി.ആർ നൽകിയ ശേഷം പുത്തൂർ പോലീസിൻ്റെ വാഹനത്തിൽ ശാസ്താംകോട്ട പദ്മാവതി ആശുപത്രിയിലെത്തിച്ചു.

      കൃത്യസമയത്ത് നൽകിയ സി.പി.ആർ ഫലം കണ്ടതിനാലാണ് യുവതിയുടെ ജിവൻ രക്ഷിക്കാനായതെന്ന് ഡോക്ടർമാർ അറിയിച്ചു.

Post a Comment

Previous Post Next Post