വേഗതയിലെത്തിയ ബസ് കാറിൽ ഇടിച്ച് കയറി അപകടം

 


 തൃശ്ശൂർ: അമിത വേഗതയിലെത്തിയ ബസ് കാറിൽ ഇടിച്ച് കയറി. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. കുന്നംകുളം ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ശോഭാസ് എന്ന ബസ് ദിശ തെറ്റിച്ച് മറ്റു വാഹനങ്ങളെ മറികടക്കുന്നതിനിടെ എതിർദിശയിൽ നിന്ന് വന്ന മഹീന്ദ്ര എക്സ് യു വി കാറിനു മുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.


ഇടിയുടെ ആഘാതത്തിൽ കാറിന്റെയും ബസിന്റെയും മുൻവശം തകർന്നു. ആർക്കും കാര്യമായി പരിക്കില്ല. കാറോടിച്ചിരുന്നയാളും വാഹനത്തിലുണ്ടായിരുന്നവരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബസ് അമിത വേഗതയിലെത്തി കാറിനെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തെ തുടർന്ന് മേഖലയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം സബ് ഇൻസ്പെക്ടർ ബെന്നി, സിവിൽ പൊലീസ് ഓഫീസർ ഷെഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തിൽ പെട്ട വാഹനങ്ങള്‍ പിന്നീട് റിക്കവറി വാഹനത്തിന്‍റെ സഹായത്തോടെ റോഡിൽ നിന്നും മാറ്റി.

Post a Comment

Previous Post Next Post