കോഴിക്കോട്: കരിങ്കൽ ക്വാറിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാരശ്ശേരി മരഞ്ചാട്ടിയിലെ അടഞ്ഞുകിടക്കുന്ന ക്വാറിയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കാരശ്ശേരി തോട്ടക്കാട് കോളനിയിലെ ഇളംകുറ്റിപറമ്പിൽ അനിൽ (38)എന്ന ആൾ ആണ് മരണപ്പെട്ടത്. മൃതദേഹത്തിൽ പരിക്കുകളുണ്ട്. പാറയ്ക്ക് മുകളിൽ നിന്ന് കാൽതെറ്റി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മുക്കം പൊലീസ് സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
