പ്രണയ നൈരാശ്യം; യുവാവ് എലിവിഷം കുടിച്ച് തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലെത്തിമലപ്പുറം തിരൂരങ്ങാടി : പ്രണയനൈരാശ്യത്തെ തുടർന്ന് എലിവിഷം കഴിച്ചതിനു ശേഷം, യുവാവ് പോലീസ് സ്റ്റേഷനിൽ അഭയം തേടി. തിരൂരങ്ങാടി മുന്നിയൂർ സ്വദേശിയായ യുവാവാണ് എലിവിഷം കഴിച്ചത്. ബാർബർ തൊഴിലായായ യുവാവ് ഇതര മതസ്ഥയായ പെൺകുട്ടിയുമായി പ്രണയത്തിൽ ആയിരുന്നു. പിന്നീട് പെൺകുട്ടി ഈ ബന്ധത്തിൽ നിന്ന് പിന്തിരിഞ്ഞതിൽ മനംനൊന്താണ് വിഷം കുടിച്ചത്.

        യുവാവ് സ്റ്റേഷനിലെത്തി താൻ എലിവിഷം കഴിച്ചതായി അറിയിക്കുകയായിരുന്നു. ആദ്യം പോലീസ് അവഗണിച്ചെങ്കിലും തിരിച്ചു പോകുന്നതിനിടെ യുവാവ് സ്റ്റേഷൻ്റെ മുമ്പിൽ വെച്ച് ഛർദ്ദിച്ചു. ഇതോടെ പോലീസ് ഇയാളെ വിളിച്ചു കാര്യങ്ങൾ ചോദിച്ചറിയുകയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സക്കായി കൊണ്ടുപോകുകയും ചെയ്‌തു. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.

Post a Comment

Previous Post Next Post