തെരുവ് നായയുടെ ആക്രമണം മൂന്നര വയസുകാരന് ഗുരുതരപരിക്ക്
കോഴിക്കോട്: തെരുവ് നായയുടെ കടിയേറ്റ് മൂന്നര വയസുകാരന് ഗുരുതരപരിക്ക്. അതിഥി തൊഴിലാളിയുടെ മകനായ മൂന്നര വയസ്സുകാരന്റെ മുഖത്താണ് തെരുവുനായ കടിച്ചത്. ക്വാർട്ടേഴ്സിന് മുന്നിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞിന് നായയുടെ കടിയേറ്റത്. നാദാപുരം കല്ലാച്ചിയിൽ ആണ് സംഭവം. തെരുവുനായുടെ ആക്രമണത്തിൽ മറ്റൊരാൾക്കും പരിക്കേറ്റു. കുഞ്ഞിന്റെ മുഖത്തും കൈക്കുമാണ് പരിക്കേറ്റിരിക്കുന്നത്. കുട്ടിയെ ആദ്യം വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ആക്രമിച്ച നായയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. നായുടെ ആക്രമണത്തെ തുടർന്ന് നാട്ടുകാർ ആശങ്കയിലാണ്.

Post a Comment

Previous Post Next Post