ആലപ്പുഴ ചേർത്തലയിൽ വള്ളങ്ങൾ കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. മൂന്നു പേർക്ക് പരിക്ക്

  


ആലപ്പുഴ: ചേർത്തലയിൽ മത്സ്യബന്ധനത്തിനിടെ വള്ളങ്ങൾ കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. 3 പേർക്ക് പരുക്കേറ്റു. ചെത്തി കാക്കരി ഫ്രാൻസിസാണ് (63) മരിച്ചത്. ഇതേ വള്ളത്തിലെ തൊഴിലാളികളായ കുരുതിവെളിയിൽ ഭാർഗവൻ (66), പുത്തൻപുരയ്ക്കൽ ജെയ്സൺ (20), പനജിക്കൽ നോജൻ (46) എന്നിവർക്കാണ് പരുക്കേറ്റത്.


ഇന്നു പുലർച്ചെ ചെത്തി പടിഞ്ഞാറ് കാക്കരിയിൽ ബിജുവിന്റെ ഉടമസ്ഥതയിലുള്ള ‘പിള്ളേർ’ എന്ന വള്ളത്തിൽ ‘പടന്നേൽ’ എന്ന വള്ളം ഇടിച്ചാണ് അപകടമുണ്ടായത്. വള്ളം മറിഞ്ഞ് തൊഴിലാളികൾ കടലിൽ വീണു. മറ്റു വള്ളക്കാർ എത്തിയാണ് തൊഴിലാളികളെ കരയിൽ എത്തിച്ചത്. ഫ്രാൻസിസിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ്. പരുക്കേറ്റവർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Post a Comment

Previous Post Next Post