കമ്പംമെട്ടിൽ വൈക്കോൽ കയറ്റി വന്ന വാഹനം പിന്നിലേക്ക് ഉരുണ്ടു; ശരീരത്തിലൂടെ കയറി സഹ ഡ്രൈവക്ക് ദാരുണാന്ത്യം

 


ഇടുക്കി  കരുണാപുരം കമ്പംമെട്ട് തണ്ണി വളവിൽ പിക്ക് അപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു. കമ്പം സ്വദേശിയാണ് മരിച്ചത്. രാവിലെ ആറുമണിയോടെയായിരുന്നു സംഭവം.വൈക്കോലും ആയി കമ്പത്തു നിന്നും മന്തിപ്പാറയ്ക്ക് എത്തിയ പിക്കപ്പ് വാഹനത്തിലെ ഡ്രൈവറുടെ സഹായി ആണ് ദാരുണമായി മരിച്ചത്. കയറ്റം കയറി വന്ന വാഹനം നിന്നുപോയി. തുടർന്ന് ഡ്രൈവറുടെ സഹായി വാഹനത്തിൽ നിന്നും പുറത്തിറങ്ങി വാഹനം പുറകോട്ട് പോകാതിരിക്കുവാൻ ടയറിന് പുറകിൽ തടിക്കഷണം വെച്ച് ബ്ലോക്ക് ചെയ്യാൻ ശ്രമിച്ചു. ഇതിനിടെ പിന്നിലേക്ക് ഉരുണ്ട വാഹനം ഇദ്ദേഹത്തിന്റെ ശരീരത്ത് കൂടി കയറി മറിയുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു.

Post a Comment

Previous Post Next Post