ഭാര്യ ഉപേക്ഷിച്ച് പോകുമോ എന്ന സംശയം ഭാര്യയെ ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

 


തിരുവനന്തപുരം: വര്‍ക്കല അയിരൂരില്‍ ഭര്‍ത്താവ് ഭാര്യയുടെ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ചെമ്മരുത്തി അമ്പലത്തുംപിള്ള ലക്ഷംവീട് സ്വദേശി ലീലയെയാണ് ഭര്‍ത്താവ് അശോകന്‍ ആക്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ലീലയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. പുലർച്ചെ കുടുംബ വീട്ടിലെത്തിയ അശോകൻ ഉറങ്ങിക്കിടന്ന ലീലയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ശേഷം തീ കൊളുത്തുകയായിരുന്നു. ഭാര്യ ഉപേക്ഷിച്ച് പോകുമോ എന്ന സംശയത്തെ തുടർന്നായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. മകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അശോകനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അശോകനെ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post