ബസിന്റെ അടിഭാഗം പൊട്ടിപ്പൊളിഞ്ഞ് യുവതി റോഡില്‍ വീണു

 ചെന്നൈ| തമിഴ്‌നാട്ടില്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതി സീറ്റിനടിയിലെ ബോര്‍ഡ് പൊട്ടി ദ്വാരത്തിലൂടെ റോഡിലേക്ക് വീണു. വല്ലലാര്‍ നഗറിലേക്കും തിരുവേര്‍ക്കാടിലേക്കും സര്‍വീസ് നടത്തുന്ന ബസിലാണ് അപകടം ഉണ്ടായത്. സീറ്റില്‍ നിന്ന് എഴുന്നേറ്റപ്പോള്‍ ബസിന്റെ താഴെയുള്ള തറഭാഗം പൊട്ടി അതിനുള്ളിലൂടെ യുവതി റോഡിലേക്ക് വീഴുകയായിരുന്നു.


യാത്രക്കാര്‍ ഉടന്‍ തന്നെ ഡ്രൈവറോട് ബസ് നിര്‍ത്താന്‍ ആവശ്യപ്പെടുകയും റോഡില്‍ വീണ യുവതിയെ പുറത്തെടുക്കുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് ബസിന്റെ ശോചനീയാവസ്ഥയില്‍ യാത്രക്കാര്‍ ഒന്നടങ്കം പ്രതിഷേധിച്ചു.


അപകട വിവരം അറിഞ്ഞ് പൊലീസും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മറ്റ് യാത്രക്കാരെ പിന്നീട് മറ്റൊരു ബസില്‍ കയറ്റിവിടുകയായിരുന്നു.


Post a Comment

Previous Post Next Post