മലപ്പുറം തിരൂർ കൂട്ടായ്ക്കടുത്ത് വാക്കാട് റോഡരികരിലെ മരം ബൈക്ക് യാത്രക്കാരൻ്റെ മേലെ വീണ് പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയായ യുവാവ് മരണപെട്ടു.
ചെട്ടിപ്പടി,ആലുങ്ങൽ ബീച്ചിലെ മമ്മാലിൻ്റെ പുരക്കൽ സലാമിൻ്റെ മകൻ മുഹമ്മദ് ഹിശാം (20) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ടാണ് സംഭവം. കൂട്ടുകാരൻ്റെ പിന്നിൽ ബൈക്കിൽ കൂട്ടായിലേക്ക് പോകും വഴി വാക്കാട് വെച്ച് അപകടാവസ്ഥയിലുള്ള മരം ഹിശാമിൻ്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.
നേരത്തെയുണ്ടായ അഗ്നി ബാധയിൽ പകുതി കത്തി മരം അപകടാവസ്ഥയിൽ നിൽക്കുന്നത് സംബന്ധിച്ച് പ്രദേശവാസികൾ പരാതി കൊടുത്തിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അലംഭാവം കാരണമാണ് യുവാവിന് ജീവൻ നഷ്ടമായത്.
ഇന്ന് പുലർച്ചയാണ് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണം സംഭവിച്ചത്
പ്ലസ് ടു കഴിഞ്ഞ് നല്ല ജോലി സാധ്യത ഉള്ള ഒരു കോഴ്സെടുത്ത് പാട്പെട്ട് വളർത്തിയ മൽസ്യതൊഴിലാളിയായ തൻ്റെ പിതാവിന് താനൊരു ആശ്വസമാകണം എന്ന് സ്വപ്നമാണ് നല്ലൊരു ബോഡി ബിൽഡർ കൂടിയായ ഹിശാമിൻ്റെ ദാരുണമായ മരണത്തോടെ അസ്തമിച്ച് പോയത്.
നാട്ടുകാർക്ക് അഭിമാനമായിരുന്ന ഹിശാം മലപ്പുറം ജില്ലാ ബോഡി ബിൽഡർ മൽസരത്തിൽ Mr. മലപ്പുറമായി തെരുഞ്ഞെടുത്തിരുന്നു. Mr.കേരളക്ക് വേണ്ടി കഠിന പ്രയത്നത്തിലായിരുന്നു ഈ ചെറുപ്പക്കാരൻ.
