കോട്ടയം പള്ളത്ത് ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു : ഒപ്പമുണ്ടായിരുന്ന യുവാവിന് പരിക്ക്

  


കോട്ടയം : എം സി റോഡിൽ കോട്ടയം പള്ളത്ത് ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവാവിന് പരിക്ക്. പള്ളം കൊട്ടാരം റോഡിൽ മറ്റത്തിൽ ജോഷ്വാ ജോയൽ (15) ആണ് മരിച്ചത്. പള്ളം സ്വദേശി അബിയൽ തോമസിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 3.50 ന് പള്ളം പവർഹൗസ് ജംഗ്ഷനിലായിരുന്നു അപകടം. ബൈക്കിൻ്റെ ചെയിൻ പൊട്ടി റോഡിൽ വീണ ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.

Post a Comment

Previous Post Next Post