അമ്പലപ്പുഴയിൽ കാർ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

 


അമ്പലപ്പുഴ: കാറിടിച്ച് കാൽ നടയാത്രക്കാൻ മരിച്ചു. പുറക്കാട് പഞ്ചായത്തിൽ കിടാരത്ത് പറമ്പ് ശിവാനന്ദൻ (75) ആണ് മരിച്ചത്. ദേശീയ പാതയിൽ പുറക്കാട് വാസുദേവ പുരത്തിന് സമീപം ഇന്ന് വൈകിട്ട് ഏഴോടെയായിരുന്നു അപകടം. സമീപത്തെ ബന്ധുവീട്ടിൽ പോയി മടങ്ങി വരുമ്പോൾ കാറിടിച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ. ഭാര്യ: ലീലാമണി. മക്കൾ: സിനോഷ്, സീമ, സീന. മരുമക്കൾ :അനീഷ്, രേഷ്മ, പരേതനായ മനോജ്.

Post a Comment

Previous Post Next Post