പുഴയോരത്ത് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി; പോലീസ് രംഗത്ത്കോഴിക്കോട്  വടകര: മണിയൂര്‍ പഞ്ചായത്തിലെ പാലയാട് തീരദേശ റോഡിനോട് ചേര്‍ന്ന് പുഴയോരത്ത് മനുഷ്യന്റെ തലയോട്ടിയും

അസ്ഥികളും കണ്ടെത്തി. ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവം. വല പോലെയുള്ള വസ്തുവില്‍ പൊതിഞ്ഞ നിലയില്‍ ഇവ കണ്ടെത്തിയത്. തലയോട്ടിയും കൈകാലുകളുടെ അസ്ഥികളുമാണുള്ളത്.

നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വടകര സിഐ ടി.പി.സുമേഷും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ഇത്  എങ്ങനെയാണ് ഇവിടെ എത്തിപ്പെട്ടതെന്ന് വ്യക്തമല്ല. വേലിയേറ്റ സമയത്ത് പുഴയില്‍ നിന്ന് കരക്കടിഞ്ഞതാവാമെന്നു സംശയിക്കുന്നു.

ഇന്‍ക്വസ്റ്റ് നടത്തിയ പോലീസ് ഫോറന്‍സിക് പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇവക്ക്  കാലപ്പഴക്കമുള്ളതായി തോന്നുന്നു. പ്രായവും പുരുഷനാണോ സ്ത്രീയാണോ എന്നതും ഫോറന്‍സിക് പരിശോധനയിലേ വ്യക്തമാവൂ. ഈ പ്രദേശത്ത് നിന്ന് കാണാതായവരെ കുറിച്ച് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു

Post a Comment

Previous Post Next Post